Kannur
ഗോള്‍ഡന്‍ ഫിഫ്റ്റി മാധ്യമ അവാര്‍ഡ്: എന്‍ട്രികള്‍ ക്ഷണിച്ചു
2023 ജനുവരി ഒന്ന് മുതല്‍ 2023 ഏപ്രില്‍ 15 വരെ പ്രസിദ്ധീകരിച്ച 'നമ്മള്‍ ഇന്ത്യന്‍ ജനത' എന്ന ആശയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഫീച്ചറിനും ചിത്രത്തിനും ദൃശ്യമാധ്യമ റിപ്പോര്‍ട്ടിനും ആണ് അവാര്‍ഡ്.

കണ്ണൂര്‍ | എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി കേരള വിദ്യാര്‍ഥി സമ്മേളനത്തോടനുബന്ധമായി മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. 2023 ജനുവരി ഒന്ന് മുതല്‍ 2023 ഏപ്രില്‍ 15 വരെ മലയാള മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ‘നമ്മള്‍ ഇന്ത്യന്‍ ജനത’ എന്ന ആശയത്തോട് ചേര്‍ന്നു നില്‍ക്കുന്ന രാജ്യത്തിന്റെ മതനിരപേക്ഷതയെയും ഉള്‍ക്കൊള്ളലിനെയും സൂചിപ്പിക്കുന്ന ഫീച്ചറിനും ചിത്രത്തിനും ദൃശ്യമാധ്യമ റിപ്പോര്‍ട്ടിനും ആണ് അവാര്‍ഡ്. ഓരോ വിഭാഗങ്ങള്‍ക്കും ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും സമ്മാനമായി ലഭിക്കും.
പ്രസിദ്ധീകരിച്ച ഫീച്ചര്‍ മാറ്ററിന്റെ/ചിത്രത്തിന്റെ/ദൃശ്യമാധ്യമ റിപ്പോര്‍ട്ടിന്റെ യഥാര്‍ഥ പ്രതിയും രണ്ട് പകര്‍പ്പും ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രവും ഏപ്രില്‍ 20നകം സൈഫുദ്ദീന്‍ ടി പി, ജനറല്‍ സെക്രട്ടറി, എസ് എസ് എഫ് കണ്ണൂര്‍, ഗോള്‍ഡന്‍ കോറിഡോര്‍ (സണ്‍ഷൈന്‍ ഓഡിറ്റോറിയം), കണ്ണൂര്‍ എന്ന വിലാസത്തില്‍ എത്തിക്കണം. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ അനുവദിക്കുകയുള്ളൂ. ഒന്നിലധികം പേര്‍ ചേര്‍ന്ന് എഴുതിയ ഫീച്ചര്‍ പരിഗണിക്കുകയില്ല.
കവറിനു മുകളില്‍ ‘ഗോള്‍ഡന്‍ ഫിഫ്റ്റി മാധ്യമ അവാര്‍ഡ്’ എന്ന് രേഖപ്പെടുത്തണം. 2023 ഏപ്രില്‍ 27, 28, 29 തീയതികളില്‍ കണ്ണൂരില്‍ നടക്കുന്ന കേരള വിദ്യാര്‍ഥി സമ്മേളനത്തില്‍ വച്ച് അവാര്‍ഡ് കൈമാറും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995558027 എന്ന നമ്പറില്‍ ബന്ധപ്പെടണം.