Connect with us

Business

സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

ഒരു പവന്റെ വിലയില്‍ 120 രൂപയുടെ വര്‍ധനവുണ്ടായി.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍. ഇന്ന് ഒരു ഗ്രാമിന് 15 രൂപ വര്‍ധിച്ചു. ഒരു പവന്റെ വിലയില്‍ 120 രൂപയുടെ വര്‍ധനവുണ്ടായി. 22 കാരറ്റ് വിഭാഗത്തില്‍ ഗ്രാമിന് 4555 രൂപയാണ് ഇന്നത്തെ വില. 4540 രൂപയായിരുന്നു ഇന്നലെ ഇതേ വിഭാഗത്തിലെ സ്വര്‍ണ വില. 36320 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് വില. ഇന്ന് 36440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

വെള്ളി ഗ്രാമിന് 68 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഗ്രാമിന് 67 രൂപയായിരുന്നു വില. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഇന്ന് 100 രൂപയാണ് ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില.

 

Latest