Business
കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഇന്ന് 2000 രൂപയുടെ വര്‍ധന
ഈ മാസം ഇന്നലെയാണ് ആദ്യമായി സ്വര്‍ണവില ഉയര്‍ന്നത്.

തിരുവനന്തപുരം| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 2000 രൂപ ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,200 രൂപയാണ്. ഈ മാസം ഇന്നലെയാണ് ആദ്യമായി സ്വര്‍ണവില ഉയര്‍ന്നത്. 160 രൂപയാണ് ഇന്നലെ കൂടിയത്. ഈ മാസം ആരംഭിച്ചതോടെ വില തുടര്‍ച്ചയായി ഇടിഞ്ഞിരുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇന്നത്തെ തിരിച്ചു വരവ് ഉപഭോക്താക്കളെ നിരാശരാക്കുന്നതാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 9025 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7460 രൂപയാണ്.
വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.
---- facebook comment plugin here -----