Connect with us

Business

സ്വര്‍ണവില കുറഞ്ഞു

പവന് 240 രൂപ കുറഞ്ഞ് 35200 രൂപയിലെത്തി. ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വര്‍ധിച്ച സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 35200 രൂപയിലെത്തി. ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 4400 രൂപയിലെത്തി.

ഒരു പവന് 35,440 രൂപയായിരുന്നു ഇന്നലത്തെ വില. ചൊവ്വാഴ്ച വരെ തുടര്‍ച്ചയായ നാലു ദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയാണ് ഇന്നലെ കൂടിയത്. സെപ്തംബര്‍ ഒന്നിന് 35,440 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്. ഇത് ക്രമേണ കുറഞ്ഞെങ്കിലും സെപ്തംബര്‍ 4 ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 35,600 ല്‍ എത്തി.

 

---- facebook comment plugin here -----

Latest