Connect with us

Kerala

കരിപ്പൂരില്‍ വിമാനത്തിന്റെ ടോയിലറ്റില്‍ നിന്നും രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണക്കട്ടികള്‍ കണ്ടെടുത്തു

രഹസ്യവിവരത്തെ തുടര്‍ന്നാണ് കസ്റ്റംസ് പരിശോധന നടത്തിയത്.

Published

|

Last Updated

മലപ്പുറം | ദുബൈയില്‍ നിന്ന് എത്തിയ ഇന്‍ഡിഗോ ഫ്‌ലൈറ്റ് നമ്പര്‍ 6E1474 യില്‍ രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണക്കട്ടികള്‍ കണ്ടെടുത്തു. വിമാനത്തിന്റെ ടോയ്‌ലറ്റില്‍ ഒളിപ്പിച്ച നിലയായിരു സ്വര്‍ണക്കട്ടികള്‍ . കരിപ്പൂര്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ടോയ്ലറ്റിലെ ഡസ്റ്റ് ബിന്‍ കാബിനില്‍ ടേപ്പ് കൊണ്ട് പൊതിഞ്ഞ രൂപത്തില്‍ 3264 ഗ്രാം ഭാരമുള്ള 28 സ്വര്‍ണക്കട്ടികള്‍ കണ്ടെടുത്തത്.

സ്വര്‍ണം കടത്താന്‍ ശ്രമിച്ചവരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. രഹസ്യവിവരത്തെ തുടര്‍ന്നാണ് കസ്റ്റംസ് പരിശോധന നടത്തിയത്.

കസ്റ്റംസ് പിടിക്കൂടുമെന്ന് ഉറപ്പുള്ള സ്വര്‍ണം വിമാനത്തിലെ ടോയ്‌ലറ്റുകളില്‍ ഉപേക്ഷിക്കുന്നത് സ്ഥിരം രീതിയാണ്. ഇത്തരത്തിലുള്ള സ്വര്‍ണക്കടത്ത് പിടിക്കൂടാന്‍ കസ്റ്റംസ് മറ്റ് ഏജന്‍സികളെയും എയര്‍ലൈന്‍സ് ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ച് പ്രത്യേക പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 172.19 കോടിയുടെ സ്വര്‍ണക്കടത്താണ് കസ്റ്റംസ് തടഞ്ഞത്.

 

Latest