Kerala
ആഗോള അയ്യപ്പ സംഗമം; സഹകരിക്കണമോയെന്നതില്‍ യുഡിഎഫ് യോഗം ഇന്ന്
ഇന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രതിപക്ഷ നേതാവ് വിഡി സതീശനെ നേരിട്ടെത്തി ക്ഷണിച്ചേക്കുമെന്നാണ് വിവരം.

തിരുവനന്തപുരം|ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കണമോ എന്ന് തീരുമാനിക്കാന്‍ യുഡിഎഫ് യോഗം ഇന്ന്. മുന്നണി നേതാക്കളുടെ ഓണ്‍ലൈന്‍ യോഗം ഇന്ന് വൈകീട്ട് ഏഴരയ്ക്ക് നടക്കും. അയ്യപ്പ സംഗമം കൂടാതെ നിലവിലെ രാഷ്ട്രീയ വിഷയങ്ങളും മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്യും.
അതേസമയം, ഇന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രതിപക്ഷ നേതാവ് വിഡി സതീശനെ നേരിട്ടെത്തി ക്ഷണിച്ചേക്കുമെന്നാണ് വിവരം. അയ്യപ്പ സംഗമവുമായി സഹകരിക്കില്ലെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു.
---- facebook comment plugin here -----