Connect with us

Kerala

ആഗോള അയ്യപ്പസംഗമം; വിവാദമുണ്ടാക്കിയ കോണ്‍ഗ്രസ്സും ബി ജെ പിയും ഒറ്റപ്പെട്ടതായി മന്ത്രി വി എന്‍ വാസവന്‍

പ്രതിപക്ഷത്തെ ക്ഷണിച്ചപ്പോള്‍ പോലും അവര്‍ മര്യാദ കാണിച്ചില്ല

Published

|

Last Updated

പത്തനംതിട്ട | ആഗോള അയ്യപ്പസംഗമത്തില്‍ വിവാദമുണ്ടാക്കിയത് വഴി കോണ്‍ഗ്രസ്സും ബി ജെ പിയും ഒറ്റപ്പെട്ടതായി ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. സങ്കുചിതമായ രാഷ്ട്രീയം കണ്ട് തെറ്റായ നിലപാടാണ് അവര്‍ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ എന്തിനാണ് രാഷ്ട്രീയം കാണുന്നതെന്നു മനസ്സിലാവുന്നില്ല. പ്രതിപക്ഷത്തെ ക്ഷണിച്ചപ്പോള്‍ പോലും അവര്‍ മര്യാദ കാണിച്ചില്ല. അവര്‍ രാഷ്ട്രീയം പറഞ്ഞ് നടക്കുകയാണ്. അതുകൊണ്ട് അയ്യപ്പസംഗമത്തിന് ഒന്നും സംഭവിച്ചില്ല. അവര്‍ സംഗമത്തില്‍ പങ്കെടുക്കുകയായിരുന്നു വേണ്ടത്.

ശബരിമലയോട് ഇത്ര വിദ്വേഷം വെച്ചുപുലര്‍ത്തേണ്ട കാര്യമില്ല. അത്തരം നിലപാടെടുക്കുന്നവരെ ജനം തിരിച്ചറിയും. പ്രതിപക്ഷത്തെ എല്ലാവരും ഒരേ അഭിപ്രായക്കാരല്ല. ഭൂരിഭാഗം ആളുകള്‍ക്കും സംഗമത്തോട് സഹകരിക്കണം എന്ന നിലപാടുള്ളവരാണ്.

ബി ജെ പിയാണെങ്കില്‍ തുടക്കത്തിലേ വിരുദ്ധ നിലപാട് സ്വീകരിച്ച് കുഴപ്പത്തിലായി. വിശ്വാസികളുടെ ആള്‍ക്കാര്‍ അവരാണെന്ന തരത്തിലായിരുന്നു പ്രചാരണം. ഒരു മതനിരപേക്ഷ സര്‍ക്കാരിന് വിശ്വാസി എന്നോ അവിശ്വാസി എന്നോ ഇല്ല. വിശ്വാസി സമൂഹത്തിന്റെ വിശ്വാസം സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമുണ്ട്. ദേവസ്വം ബോര്‍ഡ് ആണ് സംഗമം സംഘടിപ്പിക്കുന്നത്. അതിനുള്ള എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്തു നല്‍കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

 

---- facebook comment plugin here -----

Latest