Connect with us

Kerala

ആഗോള അയ്യപ്പ സംഗമം തടയണം; ഹരജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും

അയ്യപ്പസംഗമം ഹൈന്ദവ ആരാധനാലയ നിയമത്തിന്റെ ലംഘനമാണ്, അയ്യപ്പസംഗമത്തിലൂടെ സര്‍ക്കാര്‍ മതേതരത്വ കടമകളില്‍ നിന്ന് മാറുന്നുവെന്നുമാണ് ഹരജിക്കാരുടെ വാദം.

Published

|

Last Updated

കൊച്ചി|സംസ്ഥാന സര്‍ക്കാര്‍ ശബരിമലയില്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. എം നന്ദകുമാര്‍, വിസി അജികുമാര്‍ എന്നീ വ്യക്തികളാണ് ഹരജി നല്‍കിയത്. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. അയ്യപ്പസംഗമം ഹൈന്ദവ ആരാധനാലയ നിയമത്തിന്റെ ലംഘനമാണ്, അയ്യപ്പസംഗമത്തിലൂടെ സര്‍ക്കാര്‍ മതേതരത്വ കടമകളില്‍ നിന്ന് മാറുന്നുവെന്നുമാണ് ഹരജിക്കാരുടെ വാദം. ദേവസ്വം ബോര്‍ഡ് അധികാരപരിധി ലംഘിച്ച് പ്രവര്‍ത്തിക്കുന്നു എന്ന ആരോപണവും ഹരജിയില്‍ പറയുന്നു. അയ്യപ്പസംഗമത്തിനൊപ്പം ആഗോള ക്രിസ്ത്യന്‍ സംഗമവും നടത്തണമെന്ന ആവശ്യവും ഹരജിയില്‍ വ്യക്തമാക്കുന്നു.

അതേസമയം ആഗോള അയ്യപ്പ സംഗമത്തിലൂടെ വിശ്വാസവും വികസനവും ഒന്നിച്ചുകൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കിയിരുന്നു. അയ്യപ്പസംഗമത്തിന്റെ ഭാഗമായി ആചാരവിരുദ്ധമായി ഒന്നും നടക്കില്ല. വിദേശത്തുനിന്ന് ഉള്‍പ്പടെ ആളുകള്‍ എത്തുന്നതുകൊണ്ടാണ് സര്‍ക്കാരിന്റെ സഹായത്തോടെ നടത്തുന്നത്. ശബരിമലയുടെ അടിസ്ഥാന വികസനം മാത്രമാണ് പരിപാടിയുടെ ലക്ഷ്യം. ഇത് രാഷ്്ട്രീയ വിവാദമാക്കരുതെന്നും കേന്ദ്ര കാബിനറ്റ് മന്ത്രിമാരെ പരിപാടിയിലേക്ക് ക്ഷണിച്ചതായും പിഎസ് പ്രശാന്ത് അറിയിച്ചു.

 

---- facebook comment plugin here -----

Latest