Connect with us

National

നിയമസഭാ യോഗത്തിനു മുമ്പ് ഗെഹ്ലോട്ട് പക്ഷം യോഗം ചേര്‍ന്നത് ചട്ടവിരുദ്ധം: അജയ് മാക്കന്‍

ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് രാജസ്ഥാനില്‍ നടന്നത്. ഇതേക്കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഉടന്‍ നല്‍കും.

Published

|

Last Updated

ജയ്പുര്‍ | രാജസ്ഥാനില്‍ നിയമസഭാ യോഗത്തിനു മുമ്പ് ഗെഹ്ലോട്ട് പക്ഷം യോഗം ചേര്‍ന്നത് ചട്ടവിരുദ്ധമാണെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍. ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് രാജസ്ഥാനില്‍ നടന്നത്.

ഇതേക്കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഉടന്‍ നല്‍കും. രാജസ്ഥാനിലെ നിലവിലെ സാഹചര്യം സോണിയയെ ധരിപ്പിച്ചതായും അജയ് മാക്കന്‍ പറഞ്ഞു.