Kerala
കഞ്ചാവ്: ആർ എസ് എസ് നേതാവ് അടൂരിൽ പിടിയിൽ
ഫ്ലാറ്റിൽ വെച്ച് വിൽപ്പനക്കെത്തിച്ച കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്

പത്തനംതിട്ട | അടൂരിൽ ആർ എസ് എസ് നേതാവ് കഞ്ചാവുമായി പിടികൂടി. ജിതിൻ ചന്ദ്രനാണ് എക്സൈസ് പിടിയിലായത്. ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂർ ഹൈസ്കൂൾ ജംഗ്ഷനിലെ ഫ്ലാറ്റിൽ വെച്ച് വിൽപ്പനക്കെത്തിച്ച കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്.
ഏറെനാളായി പ്രതി എക്‌സൈസ് നിരീക്ഷണത്തില്‍ ആയിരുന്നു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എൻ ഡി പി എസ് ആക്ട് പ്രകാരമാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. ജിതിന് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരെ പറ്റിയും എക്‌സൈസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
---- facebook comment plugin here -----