Kerala
മുങ്ങിയ കപ്പലില്‍ നിന്ന് കടലിലൊഴുകിയ ഇന്ധനം പൂര്‍ണമായി നീക്കി
എം എസ് സി എല്‍സ 3 കപ്പലിലെ ഇന്ധനമാണ് ഹോട്ട് ടാപ്പിങിലൂടെ നീക്കം ചെയ്തത്.

കൊച്ചി | തീരത്ത് മുങ്ങിയ കപ്പലില്‍ നിന്ന് കടലിലൊഴുകിയ ഇന്ധനം പൂര്‍ണമായി നീക്കം ചെയ്തതായി അധികൃതര്‍. എം എസ് സി എല്‍സ 3 കപ്പലിലെ ഇന്ധനമാണ് നീക്കം ചെയ്തത്. ഡയരക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ഹോട്ട് ടാപ്പിങിലൂടെയാണ് ഇന്ധനം നീക്കിയത്. എന്നാല്‍, മുങ്ങിയ കപ്പല്‍ ഇതുവരെ പുറത്തെടുക്കാനായിട്ടില്ല. ഇതിനുള്ള ശ്രമം തുടരുകയാണെന്ന് ശ്യാം ജഗന്നാഥന്‍ പറഞ്ഞു. കപ്പല്‍ പുറത്തെടുക്കാനുള്ള പ്രക്രിയ ചെലവേറിയതാണ്. കപ്പല്‍ കമ്പനി തന്നെയാണ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത്.
കപ്പല്‍ മുങ്ങിയത് കപ്പല്‍ ചാലില്‍ അല്ലാത്തതിനാല്‍ ഗതാഗതത്തെ പ്രതികൂലമായി ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
---- facebook comment plugin here -----