Connect with us

Kerala

എംപരിവാഹന്‍ ആപിന്റെ പേരില്‍ തട്ടിപ്പ്; കൊച്ചിയില്‍ 74കാരന് നഷ്ടമായത് 10.50 ലക്ഷം രൂപ

ഫോണില്‍ വിളിച്ചയാള്‍ 74-കാരന്റെ ഫോണില്‍ സ്‌ക്രീന്‍ ഷെയറിംഗിനുള്ള ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിച്ചു

Published

|

Last Updated

കൊച്ചി |  ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായ അഞ്ചുമന സ്വദേശിയായ 74കാരന് നഷ്ടമായത് ലക്ഷങ്ങള്‍.. എംപരിവാഹന്‍ ആപ്പിന്റെ പേരിലായിരുന്നു തട്ടിപ്പ്.

എംപരിവാഹനില്‍ പിഴ അടയ്ക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു 10.50 രൂപ തട്ടിയെടുത്തത്. ഫോണില്‍ വിളിച്ചയാള്‍ 74-കാരന്റെ ഫോണില്‍ സ്‌ക്രീന്‍ ഷെയറിംഗിനുള്ള ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിച്ചു. തുടര്‍ന്ന് ഫോണിന്റെ നിയന്ത്രണം കൈക്കലാക്കി അക്കൗണ്ടില്‍ ഉണ്ടായിരുന്ന തുക മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു.

തട്ടിപ്പ് തിരിച്ചറിഞ്ഞ 74-കാരന്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് പരിശോധനയില്‍ ഓണ്‍ലൈന്‍ തട്ടിപ്പാണെന്ന് സ്ഥിരീകരിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

 

---- facebook comment plugin here -----