Eranakulam
എറണാകുളത്ത് കുടുംബത്തിലെ നാല് പേർ വീട്ടിൽ മരിച്ച നിലയിൽ
സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യയെന്നാണ് സംശയിക്കുന്നതെന്നും പോലീസ് പറഞ്ഞു.

കൊച്ചി | എണാകുളത്ത് കുടുംബത്തിലെ നാല് പേർ വീട്ടിൽ മരിച്ച നിലയിൽ. കടമക്കുടിയിലാണ് നാടിനെ നടുക്കിയ സംഭവം. പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കടമക്കുടിയിൽ കെട്ടിട നിർമാണ തൊഴിലാളിയായ നിജോ (39), ഭാര്യ ശിൽപ്പ (32), മക്കളായ ഏബൽ (ഏഴ്), ആരോൺ (അഞ്ച്) എന്നിവരാണ് മരിച്ചത്. വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയതായിരുന്നു ശിൽപ്പ.
കുട്ടികൾക്ക് വിഷം നൽകിയ ശേഷം പിതാവും മാതാവും തൂങ്ങി മരിക്കുകയായിരുന്നുവെന്നും സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യയെന്നാണ് സംശയിക്കുന്നതെന്നും പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. കൗൺസലിംഗ് സഹായത്തിനായി ഈ നമ്പറുകളിൽ വിളിക്കുക- 1056, 0471- 2552056)