Connect with us

National

ജമ്മു കാശ്മീരിലെ ഉദ്ധംപുരിൽ ബസും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർ മരിച്ചു

അപകടത്തിന്റെ കാരണം വ്യക്തമല്ല.

Published

|

Last Updated

ശ്രീനഗർ | ജമ്മു കാശ്മീരിലെ ഉദ്ധംപുരിൽ ബസും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സൈനികൻ ഉൾപ്പെടെ നാല് പേർ മരിച്ചു. 52-ാം ബറ്റാലിയനിലെ സിആർപിഎഫ് ജവാനാണ് മരിച്ചത്. മറ്റ് മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെയായിരുന്നു സംഭവം. അപകടത്തിന്റെ കാരണം വ്യക്തമല്ല. മൃതദേഹങ്ങൾ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Latest