National
ഡല്‍ഹിയില്‍ റോഡരികില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി നാല് മരണം; രണ്ട് പേര്‍ക്ക് പരുക്ക്
റോഡ് ഡിവൈറിനരികെ ഉറങ്ങിക്കിടന്നവരാണ് അപകടത്തില്‍പ്പെട്ടത്

ന്യൂഡല്‍ഹി | ഡല്‍ഹി സീമാപുരിയില്‍ റോഡരികില്‍ ഉറങ്ങി കിടന്നവരുടെ ഇടയിലേക്ക ട്രക്ക് പാഞ്ഞുകയറി നാല് മരണം. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം.ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡ് ഡിവൈറിനരികെ ഉറങ്ങിക്കിടന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ക്കിടയിലേക്ക് അമിത വേഗത്തിലെത്തിയ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.
ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് ഡിപ്പോയ്ക്ക് സമീപമാണ് സംഭവം. കരിം (52), ഛോട്ടേ ഖാന്‍ (25), ഷാ ആലം (38), രാഹു (45) എന്നിവരാണ് മരിച്ചത്. 16കാരനായ മനീഷ്, പ്രദീപ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
---- facebook comment plugin here -----