Connect with us

Kerala

മുന്‍ എം എല്‍ എയും മുസ്ലിം ലീഗ് നേതാവുമായ പണാറത്ത് കുഞ്ഞിമുഹമ്മദ് അന്തരിച്ചു

30 വര്‍ഷത്തോളം നാദാപുരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റായും രണ്ടുവര്‍ഷം വടകര താലൂക്ക് പ്രസിഡന്റായും പ്രവൃത്തിച്ചു.

Published

|

Last Updated

കോഴിക്കോട് | മേപ്പയൂര്‍ മുന്‍ എം എല്‍ എയും മുസ്ലിം ലീഗ് നേതാവുമായ പണാറത്ത് കുഞ്ഞിമുഹമ്മദ് (89) അന്തരിച്ചു. ഏറെനാളായി അസുഖബാധിതനായിരുന്നു.

എം എസ് എഫിലൂടെയാണ് കുഞ്ഞിമുഹമ്മദ് രാഷ്ട്രീയരംഗത്ത് പ്രവേശിക്കുന്നത്. കുറച്ചുകാലം സോഷ്യലിസ്റ്റ് ആശയങ്ങളുമായി പ്രവൃത്തിച്ച അദ്ദേഹം പിന്നീട് പിന്നീട് മുസ്ലിം ലീഗില്‍ ചേരുകയായിരുന്നു. 30 വര്‍ഷത്തോളം നാദാപുരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റായും രണ്ടുവര്‍ഷം വടകര താലൂക്ക് പ്രസിഡന്റായും പ്രവൃത്തിച്ചു. ലീഗ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.

1965ല്‍ നാദാപുരം മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും സി പി എമ്മിലെ സി എച്ച് കണാരനോട് പരാജയപ്പെട്ടു. ദീര്‍ഘകാലം ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായിരുന്ന മേപ്പയൂര്‍ മണ്ഡലം പിടിച്ചെടുക്കാനുള്ള ദൗത്യമാണ് പാര്‍ട്ടി പിന്നീട് ഏല്‍പിച്ചത്. 1977ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ അന്ന് അഖിലേന്ത്യാ ലീഗ് നേതാവായിരുന്ന എ വി അബ്ദുറഹ്മാന്‍ ഹാജിയെ തോല്‍പ്പിച്ച് എം എല്‍ എയായി.

മയ്യിത്ത് നിസ്‌കാരം ഇന്നു രാവിലെ 11ന് എടച്ചേരി നല്ലൂര്‍ സുബുലുസ്സലാം അങ്കണത്തില്‍.

മുഖ്യമന്ത്രി അനുശോചിച്ചു
പണാറത്ത് കുഞ്ഞിമുഹമ്മദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നിയമസഭാ സാമാജികനെന്ന നിലയില്‍ നാടിന്റെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട കുഞ്ഞിമുഹമ്മദ് നാദാപുരം മേഖലയിലെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കുവഹിച്ച വ്യക്തിയായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

 

Latest