Kerala
മുന്‍ മന്ത്രി രഘുചന്ദ്രബാലിന്റെ സഹോദരന്‍ ജീവനൊടുക്കിയ നിലയില്‍; ആത്മഹത്യാ കുറിപ്പില്‍ ഗുരുതര ആരോപണങ്ങള്‍
പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

തിരുവനന്തപുരം | മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എഐസിസി അംഗവുമായ രഘുചന്ദ്രബാലിന്റെ സഹോദരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് രഘുചന്ദ്രബാലിന്റെ സഹോദരന്‍ രാജ ഗുരു ബാലിനെ കാഞ്ഞിരംകുളത്തുള്ള ഒരു ലൈബ്രറ്റിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സഹോദരന്‍ രഘു ചന്ദ്രബാലും കുടുംബവുമാണ് തന്റെ മരണത്തിന് കാരണമെന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്. പോലീസുകാര്‍ക്കെതിരെയും ആരോപണമുണ്ട് .പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
---- facebook comment plugin here -----