Connect with us

National

കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പയെ ബിജെപിയില്‍ നിന്നും പുറത്താക്കി

ശിവമോഗയില്‍ ബിജെപി വിമതനായി മത്സരിക്കുന്നതിനാലാണ് പാര്‍ട്ടി അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.

Published

|

Last Updated

ബെംഗളുരു|കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പയെ പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബിജെപിയില്‍ നിന്നും പുറത്താക്കി. ആറു വര്‍ഷത്തേക്കാണ് ഈശ്വരപ്പയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ശിവമോഗയില്‍ ബിജെപി വിമതനായി മത്സരിക്കുന്നതിനാലാണ് പാര്‍ട്ടി അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.

ലോക്സഭയിലേക്ക് മത്സരിക്കാനുള്ള ആഗ്രഹം കെ എസ് ഈശ്വരപ്പ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വം അംഗീകരിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റു കൂടിയായ ഈശ്വരപ്പ വിമതനായി പത്രിക നല്‍കി. ശിവമോഗയില്‍ മുന്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയുടെ മൂത്ത മകന്‍ ബി വൈ രാഘവേന്ദ്രയാണ് ബിജെപി സ്ഥാനാര്‍ത്ഥി.

ഒരു നടപടിയേയും ഭയക്കുന്നില്ലെന്നും, സ്വതന്ത്രനായി മത്സരിക്കുമെന്നും ഈശ്വരപ്പ പറഞ്ഞു. ബിജെപിയിലേക്ക് തിരിച്ചുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്ന് തവണ മന്ത്രിയായ ഈശ്വരപ്പ ശിവമോഗയില്‍ വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും വ്യക്തമാക്കി.