Connect with us

International

ലോകത്തെ അതിസമ്പന്നരുടെ പട്ടിക പ്രസിദ്ധീകരിച്ച് ഫോബ്‌സ് മാസിക; മലയാളികളില്‍ എം എ യൂസഫലി ഒന്നാമത്

1.3 ബില്യന്‍ ഡോളര്‍ ആസ്തിയോടെ സാറ ജോര്‍ജ് മുത്തൂറ്റാണ് പട്ടികയിലെ സമ്പന്ന വനിത

Published

|

Last Updated

അബൂദബി |  2024 ലെ അതിസമ്പന്നരുടെ പട്ടിക പ്രസിദ്ധീകരിച്ച് ഫോബ്‌സ് മാസിക. ലൂയിസ് വിറ്റണ്‍ ഉടമ ബെര്‍ണാഡ് അര്‍നാള്‍ട്ട് (233 ബില്യന്‍ ഡോളര്‍) പട്ടികയില്‍ ഒന്നാമതാണ്. ഇലോണ്‍ മസ്‌ക് (195 ബില്യന്‍ ഡോളര്‍), ജെഫ് ബെസോസ് (194 ബില്യന്‍ ഡോളര്‍) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഇടംപിടിച്ചത്. 116 ബില്യന്‍ ഡോളര്‍ ആസ്തിയോടെ മുകേഷ് അംബാനി ആഗോള ധനികരില്‍ ഒമ്പതാം സ്ഥാനത്താണ്. ഗൗതം അദാനിയാണ് ഇന്ത്യയിലെ അതിസമ്പന്നരില്‍ രണ്ടാമന്‍.

പട്ടികയില്‍ ആകെ 12 മലയാളികള്‍ ഇടംപിടിച്ചു. ശതകോടീശ്വരന്മാരായ മലയാളികളില്‍ ലുലു ഗ്രൂപ്പ് ഉടമ എം എ യൂസഫലി വീണ്ടും ഒന്നാമതെത്തി. പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനക്കാരും ഗള്‍ഫിലെ മലയാളി വ്യവസായികളാണ്. ശതകോടീശ്വര പട്ടികയില്‍ ആദ്യമായി ഒരു മലയാളി വനിതയും ഇടം നേടിയിട്ടുണ്ട്.

എം എ യൂസഫലിക്ക് 7.6 ബില്യന്‍ ഡോളര്‍ ആസ്തിയാണുള്ളത്. ആഗോള തലത്തില്‍ കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 497-ല്‍ നിന്നും 344 സ്ഥാനത്തെത്തി. 2023-ല്‍ യൂസഫലിയുടെ ആസ്തി 7.1 ബില്യന്‍ ഡോളര്‍ ആയിരുന്നു. ജോയ് ആലുക്കാസ് (4.4 ബില്യന്‍ ഡോളര്‍), ഡോ. ഷംഷീര്‍ വയലില്‍ (3.5 ബില്യന്‍ ഡോളര്‍), രവി പിള്ള (3.3 ബില്യന്‍ ഡോളര്‍), സണ്ണി വര്‍ക്കി (3.3 ബില്യന്‍ ഡോളര്‍) എന്നിവര്‍ രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളില്‍ ഇടംപിടിച്ചു.1.3 ബില്യന്‍ ഡോളര്‍ ആസ്തിയോടെ സാറ ജോര്‍ജ് മുത്തൂറ്റാണ് പട്ടികയിലെ സമ്പന്ന വനിത.

 

Latest