Connect with us

Kerala

ഫുട്‌ബോള്‍: ഇ കെ സമസ്തയുടെ അഭിപ്രായം തള്ളി മുസ്്ലിം ലീഗ്

അവര്‍ പറഞ്ഞത് അവരുടെ മാത്രം അഭിപ്രായം

Published

|

Last Updated

മലപ്പുറം: ഫുട്‌ബോള്‍ താരാരാധന സംബന്ധിച്ച ഇ കെ സമസ്തയുടെ അഭിപ്രായം മുസ്്‌ലിം ലീഗിന് ഇല്ലെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം.

അവര്‍ പറഞ്ഞത് അവരുടെ മാത്രം അഭിപ്രായമാണ്.അതു പൊതുവിഷയമായി കാണുന്നില്ല. ഫുട്‌ബോള്‍ പരാമര്‍ശം വ്യക്തിപരമെന്നായിരുന്നു എംകെ മുനീറിന്റെ പ്രതികരണം. വ്യക്തിപരമായ പരാമര്‍ശം മൊത്തത്തിലുള്ള പരാമര്‍ശമായി കാണരുത്. എന്തുകൊണ്ടാണ് അത്തരമൊരു പരാമര്‍ശം വന്നതെന്ന് അറിയില്ല. ജനങ്ങളുടെ ഫുട്‌ബോള്‍ ആവേശത്തെ പെട്ടെന്ന് അണച്ച് കളയാനാകില്ലെന്നും മുനീര്‍ പറഞ്ഞു.

ഫുട്‌ബോളിനോട് അമിത ആരാധന വേണ്ടെന്നും കളിക്കാരോടുള്ള താല്പര്യം ആരാധനയായി മാറരുതെന്നായിരുന്നു ഇ കെ സമസ്തയുടെ നിര്‍ദ്ദേശം. അധിനിവേശക്കാരായ പോര്‍ച്ചുഗലിന്റെ ഉള്‍പ്പെടെ പതാക കെട്ടി നടക്കുന്നത് ശരിയല്ലെന്നും നിര്‍ദ്ദേശിച്ചിരുന്നു.

 

 

Latest