Kannur
കാലിത്തീറ്റയില്‍ വിഷബാധ; എട്ട് പശുക്കള്‍ ചത്തു
കൂടാളി നായാട്ട് പാറയിലെ സ്വകാര്യ ഫാമിലെ പശുക്കളാണ് ചത്തത്. മൃഗസംരക്ഷണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

കണ്ണൂര്‍ | കണ്ണൂരില്‍ കേരള ഫീഡ്‌സ് കാലിത്തീറ്റ കഴിച്ച എട്ട് പശുക്കള്‍ ചത്തു. കൂടാളി നായാട്ട് പാറയിലെ സ്വകാര്യ ഫാമിലെ പശുക്കളാണ് ചത്തത്. കാലിത്തീറ്റയില്‍ നിന്നുള്ള വിഷബാധയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. കാലിത്തീറ്റയുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ജില്ലയില്‍ വിതരണം ചെയ്ത കാലിത്തീറ്റകള്‍ കേരള ഫീഡ്‌സ് തിരിച്ചുവിളിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കാലിത്തീറ്റക്കെതിരെ വ്യാപക പരാതിയുര്‍ന്നിട്ടുണ്ട്.
---- facebook comment plugin here -----