Connect with us

Kerala

സമസ്ത നൂറാം വാര്‍ഷിക പ്രഖ്യാപനത്തിന് നഗരിയില്‍ പതാക ഉയര്‍ന്നു; ഫ്‌ളാഗ് മാര്‍ച്ച് പ്രൗഢം, പ്രഖ്യാപനം നാളെ

300 അംഗ പതാക വാഹകരുടെ സാന്നിധ്യം ചടങ്ങിനെ ആകര്‍ഷണീയമാക്കി.

Published

|

Last Updated

കാസര്‍കോട് | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക പ്രഖ്യാപന മഹാ സമ്മേളനത്തിന് തുടക്കം കുറിച്ച് ചട്ടഞ്ചാല്‍ മാലിക് ദീനാര്‍ നഗരിയില്‍ പതാക ഉയര്‍ന്നു. പ്രഖ്യാപനം നാളെ  നടക്കും. സമസ്തയുടെ സമുന്നത സാരഥികളെ സാക്ഷിയാക്കി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിമുല്‍ ബുഖാരി, സമസ്ത സെക്രട്ടറി പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, മുശാവറാംഗം എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് എന്നിവര്‍ ചേര്‍ന്നാണ് പതാക ഉയര്‍ത്തിയത്. 300 അംഗ പതാക വാഹകരുടെ സാന്നിധ്യം ചടങ്ങിനെ ആകര്‍ഷണീയമാക്കി.

ആശീര്‍വദിച്ചുകൊണ്ട് കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍, അലവി സഖാഫി കൊളത്തൂര്‍, മൊയ്തീന്‍ കുട്ടി ബാഖവി പൊന്മള, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സയ്യിദ് ഹസന്‍ അഹദല്‍ തങ്ങള്‍, സയ്യിദ് അശ്‌റഫ് തങ്ങള്‍ മഞ്ഞംപാറ, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ജലാല്‍ ബുഖാരി മള്ഹര്‍, സയ്യിദ് ഇസ്മാഈല്‍ തങ്ങള്‍ പാനൂര്‍, എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, സൈതലവി ചെങ്ങര, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, കെ പി ഹുസൈന്‍ സഅദി, മൊയ്തു സഅദി ചേരൂര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, വൈ എം അബ്ദുല്‍ റഹ്മാന്‍ അഹ്സനി, ഹാമിദ് ചൊവ്വ, യു സി അബ്ദുല്‍ മജീദ്, ഷാനവാസ് പാദൂര്‍, ഹകീം കുന്നില്‍, കൊവ്വല്‍ ആമു ഹാജി, ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹമ്മദ് പറവൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സമസ്തയുടെ പതാകക്ക് 60 വര്‍ഷം പൂര്‍ത്തിയായതിന്റെയും സമസ്ത നൂറാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റയും വിളംബരം മുഴക്കി. തളങ്കര മാലിക് ദീനാറില്‍ നിന്നും 300 പതാകവാഹകര്‍ അണിനിരന്ന ഫ്‌ളാഗ് മാര്‍ച്ച് ഏറെ പ്രൗഢമായി. സമസ്തയുടെ പതാക അംഗീകരിച്ച സ്ഥലത്തു നിന്ന് നഗരിയിലേക്ക് നടത്തിയ മാര്‍ച്ച് ആവേശം പകരുന്നതായി. നഗരം ചുറ്റി ചന്ദ്രഗിരി വഴി സഅദിയ്യയില്‍ നൂറുല്‍ ഉലമ സവിധത്തിലെത്തി അവിടെ നിന്നും ജാഥയായി നഗരത്തിലെത്തിയാണ് പതാക ഉയര്‍ത്തിയത്.

 

Latest