accident death canada
കാനഡയില്‍ വാഹനാപകടം: അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു
പഞ്ചാബ് സ്വദേശികളായ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്
ടൊറന്റോ| കാനഡയുടെ തലസ്ഥാനമായ ടൊറന്റോയില്‍ കണ്ടെയ്‌നര്‍ ലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടാ അപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. പഞ്ചാബ് സ്വദേശികളായ ഹര്‍പ്രീത് സിംഗ്, ജസ്പീന്ദര്‍ സിംഗ്, കരണ്‍പാല്‍ സിംഗ്, മോഹിത് ചൗഹാന്‍, പവന്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റതായും ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ ട്വിറ്ററില്‍ അറിയിച്ചു.
കഴിഞ്ഞ ദിവദം ടൊറന്റോ ഹൈവേയില്‍ പ്രദേശിക സമയം പുലര്‍ച്ചെ 3.45ഓടെയാണ് അപകടം നടന്നത്. പരുക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ച് പേര്‍ക്ക് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നതായും ഹൈക്കമ്മീഷന്‍ അറിയിച്ചു.
---- facebook comment plugin here -----





