Connect with us

Kerala

മുനമ്പത്ത് മത്സ്യബന്ധന ബോട്ടുകള്‍ കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു

കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് (65) ആണ് മരിച്ചത്.

Published

|

Last Updated

കൊച്ചി | കടലില്‍ മത്സ്യബന്ധന ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് (65) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം.

എറണാകുളം മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ടുകളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ഒരു ബോട്ട് രണ്ടായി മുറിഞ്ഞ് മുങ്ങി.

സില്‍വര്‍സ്റ്റാര്‍ എന്ന ബോട്ടാണ് തകര്‍ന്നത്. നൗറിന്‍ എന്ന ബോട്ടാണ് സില്‍വര്‍സ്റ്റാറില്‍ ഇടിച്ചത്.

Latest