Kerala
ആശ വര്‍ക്കര്‍മാര്‍ക്ക് നാളെ നിര്‍ബന്ധിത പരിശീലനം; ഉത്തരവിറക്കി നാഷണല്‍ ഹെല്‍ത്ത് മിഷന്‍
രണ്ട് ബാച്ചുകളായി തിരിച്ചാണ് 10.30 മുതല്‍ 12. 30 വരെ ഓണ്‍ലൈനായുള്ള പരിശീലനം.

തിരുവനന്തപുരം | ആശ വര്‍ക്കര്‍മാര്‍ക്ക് നാളെ നിര്‍ബന്ധിത പരിശീലന പരിപാടിയുമായി സര്‍ക്കാര്‍. നാളെ ഉച്ചവരെ ഓണ്‍ലൈനായി നടക്കുന്ന പരിശീലനത്തില്‍ മുഴുവന്‍ ആശമാരും പങ്കെടുക്കണമെന്ന് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍ എച്ച് എം) ഇന്ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
രണ്ട് ബാച്ചുകളായി തിരിച്ചാണ് 10.30 മുതല്‍ 12. 30 വരെയുള്ള പരിശീലനം. സ്വന്തം ലോഗിന്‍ ഐ ഡി ഉപയോഗിച്ചാണ് പരിശീലന പരിപാടിയില്‍ പ്രവേശിക്കേണ്ടത്.
കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍
45 ദിവസമായി നടത്തിവരുന്ന രാപ്പകല്‍ സമരയാത്ര നാളെ മഹാറാലിയോടെ സമാപിക്കാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് സര്‍ക്കാരിന്റെ നീക്കം. മഹാറാലി പൊളിക്കാനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കില്ലെന്ന് സമരക്കാര്‍ അറിയിച്ചു.
---- facebook comment plugin here -----