National
ട്രംപ് ചതിച്ചു; റീപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ, വായ്പയെടുത്തവര്‍ക്ക് തിരിച്ചടി
ഭവന, വാഹന, വ്യക്തിഗത വായ്പാ ഇടപാടുകാരുടെ തിരിച്ചടവ് ഭാരം കുറയില്ല.

ന്യൂഡല്‍ഹി | അടിസ്ഥാന പലിശ നിരക്കില്‍ മാറ്റംവരുത്താതെ പണനയം പ്രഖ്യാപിച്ച് റിസര്‍വ് ബേങ്ക്. റീപ്പോ നിരക്ക് 5.50 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തിയത് വായ്പയെടുത്തവര്‍ക്ക് തിരിച്ചടിയായി.
റീപ്പോ നിരക്കില്‍ മാറ്റം വരുത്താത്തത് വായ്പകളുടെ പലിശനിരക്കില്‍ കുറവുണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കി. ഭവന, വാഹന, വ്യക്തിഗത വായ്പാ ഇടപാടുകാരുടെ തിരിച്ചടവ് ഭാരം കുറയില്ല.
്‌ഫെബ്രുവരിയിലും ഏപ്രിലിലും ജൂണിലുമായി റീപ്പോ നിരക്ക് ഒരു ശതമാനം കുറച്ചിരുന്നു. ആഗസ്റ്റിലെ യോഗത്തിലും കുറയ്ക്കാനുള്ള സാധ്യത ഉണ്ടായിരുന്നെങ്കിലും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങള്‍ പലിശനിരക്കുകള്‍ നിലനിര്‍ത്താന്‍ പണനയ നിര്‍ണയ സമിതിയെ (എംപിസി) നിര്‍ബന്ധിതമാക്കുകയായിരുന്നു. പണനയം സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ ‘നിലപാട്’ (സ്റ്റാന്‍സ്) ന്യൂട്രല്‍ ആയി നിലനിര്‍ത്താനും എംപിസി ഐകകണ്‌ഠ്യേന തീരുമാനിച്ചെന്ന് റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.