Connect with us

ഇന്നത്തെ കാലത്ത് കുട്ടികളുടെ പ്രധാന വിനോദങ്ങളിലൊന്നാണ് ഓൺലൈൻ ഗെയിമുകൾ. പ്രത്യേകിച്ച്, PUBG പോലുള്ള മൾട്ടിപ്ലെയർ യുദ്ധ ഗെയിമുകൾക്ക് വലിയ പ്രചാരമുണ്ട്. എന്നാൽ, ഈ വിനോദത്തിന് ഒരു മറുവശം കൂടിയുണ്ടെന്ന് നാം തിരിച്ചറിയണം. തീവ്രവാദ ഗ്രൂപ്പുകളും പാക് ചാര സംഘടനയായ ഐഎസ്‌ഐയും തങ്ങളുടെ ലക്ഷ്യങ്ങൾക്കായി ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നുണ്ടെന്ന പുതിയ റിപ്പോർട്ട് ആശങ്ക വർദ്ധിപ്പിക്കുന്നതാണ്. ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾ തീവ്രവാദ സംഘടനകൾ ആശയവിനിമയത്തിനും തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും വ്യാപകമായി ഉപയോഗപ്പടുത്തുന്നതായുള്ള റിപ്പോർട്ടാണ് പുത്തുവന്നിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളും പരമ്പരാഗത ആശയവിനിമയ ചാനലുകളും ഒഴിവാക്കി സുരക്ഷാ ഏജൻസികളുടെ നിരീക്ഷണം മറികടക്കാനാണ് ഈ നീക്കം. ഇത്തരത്തിലുള്ള നാല് കേസുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.

 

ഈ സാഹചര്യത്തിൽ നമ്മുടെ കുട്ടികളെ ഇത്തരത്തിലുള്ള കെണികളിൽ നിന്ന് എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ച് രക്ഷിതാക്കൾ തീർച്ചയായും അറിഞ്ഞിരിക്കണം. സാധാരണ സാമൂഹിക മാധ്യമങ്ങളും ആശയവിനിമയ ചാനലുകളും സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. ഇത് മറികടക്കാനാണ് തീവ്രവാദ ഗ്രൂപ്പുകൾ ഗെയിമുകൾ ഉപയോഗപ്പടുത്തുന്നത്. ഗെയിമുകൾ കളിക്കുന്നതിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുമായി വോയിസ്, വീഡിയോ, ടെക്സ്റ്റ് ചാറ്റുകളിലൂടെ ആശയവിനിമയം നടത്താൻ ഈ പ്ലാറ്റ്‌ഫോമുകൾ അവസരം നൽകുന്നുണ്ട്. ഈ ചാറ്റുകൾ ഉപയോഗിച്ച് റിക്രൂട്ടുകൾക്ക് തീവ്രവാദികളുമായി രഹസ്യമായി ബന്ധപ്പെടാൻ സാധിക്കുന്നു. ചില ആപ്പുകളിൽ ഫോൺ നമ്പറോ ഇമെയിലോ പോലും നൽകാതെ പൂർണ്ണ അജ്ഞാതത്വം നിലനിർത്താം എന്നത് ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുകയാണ്.

Latest