Connect with us

Health

ശരീരത്തിലെ ചൂട് സ്വാഭാവികമായി കുറയ്ക്കാം; നുറുങ്ങുകൾ

ചൂട് നിയന്ത്രിക്കാൻ സഹായിക്കുന്നതിന് ധാരാളം വെള്ളവും കരിക്ക് വെള്ളവും കുടിക്കുന്നത് നല്ലതാണ്.

Published

|

Last Updated

രീരം എപ്പോഴും ചൂടായിരിക്കുന്നത് പോലെ തോന്നുന്നുണ്ടോ. ചൂട് കാരണം കുരുക്കളും മലബന്ധവും ഉൾപ്പെടെ പലതരം ആരോഗ്യപ്രശ്നങ്ങളും നേരിടുന്നുണ്ടെങ്കിൽ ഈ വഴികൾ പരീക്ഷിച്ചു നോക്കൂ.

ജലാംശം നിലനിർത്തുക

ചൂട് നിയന്ത്രിക്കാൻ സഹായിക്കുന്നതിന് ധാരാളം വെള്ളവും കരിക്ക് വെള്ളവും ഒക്കെ കുടിക്കുന്നത് നല്ലതാണ്.

തണുപ്പ് നൽകുന്ന ഭക്ഷണങ്ങൾ കഴിക്കുക

ശരീരത്തിന് തണുപ്പ് നൽകുന്ന വെള്ളരിക്ക,  തണ്ണിമത്തൻ, പുതിന തുടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിനെ ചൂടിൽ നിന്ന് അകറ്റാൻ സഹായിക്കുന്നു.

അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക

അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ മികച്ച വായു സഞ്ചാരം അനുവദിച്ചു കൊണ്ട് നിങ്ങളുടെ ശരീരത്തെ തണുപ്പിക്കാൻ സഹായിക്കും.

തണുത്ത വെള്ളത്തിൽ കുളിക്കാം

തണുത്ത വെള്ളത്തിൽ കുളിക്കുകയോ മേല് കഴുകുകയോ ചെയ്യുന്നത് ശരീര താപനില വേഗത്തിൽ കുറയ്ക്കാൻ സഹായിക്കും.

കഫീനും മദ്യവും പരിമിതപ്പെടുത്തുക

കഫീനും മദ്യവും നിങ്ങളെ നിർജലീകരണത്തിലേക്ക് നയിക്കുകയും ശരീര താപം വർദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇവ ഒഴിവാക്കുന്നതാണ് നല്ലത്.

എരിവുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക

എരിവുള്ള ഭക്ഷണങ്ങൾ ശരീരതാപം വർദ്ധിപ്പിക്കും. അതിനാൽ ചൂടുള്ള കാലാവസ്ഥയിൽ ഒഴിവാക്കുന്നതാണ് നല്ലത്. ശരീരത്തിന് അകത്തെയും പുറത്തേയും ചൂടുകൾക്ക് പരീക്ഷിച്ചു നോക്കാവുന്ന വിവിധ വഴികളാണ് പറഞ്ഞിരിക്കുന്നത്.

 

 

---- facebook comment plugin here -----

Latest