Kerala
മാട്ടുപ്പെട്ടിയില്‍ കാട്ടാന പ്രസവിച്ചു; കുട്ടിയാനക്ക് ചികിത്സയുമായി വനംവകുപ്പ്
കുട്ടിയാനയ്ക്ക് അടുത്തായി പിടിയാനയ്‌ക്കൊപ്പം മറ്റൊരു ആനയും നിലയുറപ്പിച്ചിട്ടുണ്ട്

ഇടുക്കി | മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ കാട്ടാന പ്രസവിച്ചു. മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലേക്ക് പോകുന്ന വഴിക്കാണ് കാട്ടാന പ്രസവിച്ചത്. കുട്ടിയാനയ്ക്ക് അടുത്തായി പിടിയാനയ്‌ക്കൊപ്പം മറ്റൊരു ആനയും നിലയുറപ്പിച്ചിട്ടുണ്ട്.
കുട്ടിയാനയ്ക്ക് എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തുടര്‍ന്ന് കുട്ടിയാനയ്ക്ക് ചികിത്സ നല്‍കാനുള്ള നടപടികള്‍ വനം വകുപ്പ് ആരംഭിച്ചു. ഈ പ്രദേശത്ത് നിരീക്ഷണത്തിനായി ആര്‍ ആര്‍ ടിയെ നിയോഗിച്ചിട്ടുണ്ട്.
---- facebook comment plugin here -----