International
സാങ്കേതിക മേഖലയിലെ കുത്തകകളുടെ നിയന്ത്രണം; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ ആഗോള സംഘടന രൂപീകരിക്കാനൊരുങ്ങി ചൈന
എത്രയും വേഗം വിശാലമായ ഒരു ആഗോള എ ഐ ഭരണ ചട്ടക്കൂട് രൂപീകരിക്കുന്നതിന് ഏകോപനം ആവശ്യമാണെന്ന് ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് പറഞ്ഞു

ഷാങ്ഹായി | ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ കുത്തകകളുടെ നിയന്ത്രണം തടയുന്നതിനു നടപടികളുമായി ചൈന. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ വികസനത്തിലും സുരക്ഷയിലും രാജ്യങ്ങള്‍ ഏകോപിപ്പിക്കണമെന്നും,കൃത്രിമബുദ്ധിയില്‍ ആഗോള സഹകരണം വളര്‍ത്തുന്നതിനായി
ആഗോളതലത്തില്‍ നീതിയുക്തവുമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശക്തിപ്പെടുത്തുന്നനുമാണ് ചൈനയുടെ നീക്കം. എത്രയും വേഗം വിശാലമായ ഒരു ആഗോള എ ഐ ഭരണ ചട്ടക്കൂട് രൂപീകരിക്കുന്നതിന് ഏകോപനം ആവശ്യമാണെന്ന് ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് പറഞ്ഞു
‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാലഘട്ടത്തിലെ ആഗോള ഐക്യദാര്‍ഢ്യം’ എന്ന ശീര്‍ഷകത്തില്‍
ഷാങ്ഹായില്‍ നടന്ന 2025 ലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സമ്മേളനത്തില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ലി ക്വിയാങ് .ആഗോള നന്മയ്ക്കായി ബുദ്ധിപരമായ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സഹകരണപരമായ സമീപനങ്ങളുടെ ആവശ്യകത ലി ഊന്നിപ്പറഞ്ഞു. മൂന്ന് ദിവസത്തെ പരിപാടിയില്‍ 40-ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും,അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുമുള്ള ഉന്നതതല പ്രതിനിധികളടക്കം 1,000-ത്തിലധികം പേരാണ് പങ്കെടുക്കുന്നത്
സാങ്കേതിക നേതൃത്വത്തിനായി ചൈന അമേരിക്കയുമായി മത്സരിക്കുന്നതിനാല്‍, കൃത്രിമ ഇന്റലിജന്‍സ് ഭരണത്തില്‍ തങ്ങളുടെ പങ്ക് വിപുലീകരിക്കുന്നതിനായി ചൈന വിപുലമായ പദ്ധതിയായാണ് അവതരിപ്പിച്ചത്. ഉദ്ഘാടന സെഷനില്‍ എ ഐ ഗവേണന്‍സ് ആക്ഷന്‍ പ്ലാനിന് അംഗീകാരം നല്‍കി. വികസനവും ഭരണവും മുന്നോട്ട് കൊണ്ടുപോകുന്നതിന് എല്ലാ കക്ഷികളും ഐക്യദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കാനാണ് പദ്ധതി ആഹ്വാനം ചെയ്യുന്നത്
2024-ല്‍ നടന്ന സമ്മേളനത്തില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം കൂടുതല്‍ വിദേശീയരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത് . മുന്‍ ഗൂഗിള്‍ മേധാവി എറിക് ഷ്മിഡ്റ്റ്, നോബല്‍ സമ്മാന ജേതാവ് ജെഫ്രി ഹിന്റണ്‍, കനേഡിയന്‍ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ യോഷുവ ബെന്‍ജിയോ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പ്രഭാഷണം നടത്തും. 800-ലധികം കമ്പനികള്‍, 3,000-ത്തിലധികം ഹൈടെക് ഉല്‍പ്പന്നങ്ങള്‍, 40 വലിയ ഭാഷാ മോഡലുകള്‍, 50 എ.ഐ യില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍, 60 റോബോട്ടുകള്‍ എന്നിവയാണ് സമ്മേളത്തിന്റെ ഭാഗമായ പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്