Connect with us

Saudi Arabia

നാലാമത് അല്‍-ജൗഫ് ഖൈറത്ത് ഫെസ്റ്റിവലിന് ഞായറാഴ്ച്ച തുടക്കമാകും

വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കാര്‍ഷിക സൊസൈറ്റികളുടെ പവലിയനുകളും കുട്ടികള്‍ക്കായി വിനോദ പരിപാടികളും ഫെസ്റ്റിവലില്‍ ഒരുക്കിയിട്ടു

Published

|

Last Updated

അല്‍ജൗഫ്  | സഊദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് അല്‍-ജൗഫ് ഖൈറത്ത് ഫെസ്റ്റിവലിന് ഞായറാഴ്ച്ച സകാക്കയിലെ അല്‍-നഖില്‍ പാര്‍ക്കില്‍ തുടക്കമാകും.

കര്‍ഷകരെ പിന്തുണയ്ക്കുക, ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുക, പുതിയ വിപണന മാര്‍ഗങ്ങള്‍ തുറക്കുക എന്നിവയാണ് അഞ്ച് ദിവസത്തെ ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നത്. മുന്തിരി, അത്തിപ്പഴം, തണ്ണിമത്തന്‍, തുടങ്ങിയവയാണ് പ്രധാന പ്രദര്‍ശന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍. കര്‍ഷകര്‍, നിരവധി കാര്‍ഷിക സംഘടനകള്‍, കര്‍ഷക കുടുംബങ്ങള്‍ എന്നിവര്‍ പങ്കെടുക്കും

വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കാര്‍ഷിക സൊസൈറ്റികളുടെ പവലിയനുകളും കുട്ടികള്‍ക്കായി വിനോദ പരിപാടികളും ഫെസ്റ്റിവലില്‍ ഒരുക്കിയിട്ടുണ്ട്

 

Latest