International
ഇറ്റലിയില്‍ ചെറുവിമാനം തകര്‍ന്നുവീണു; പൈലറ്റും ഭാര്യയും മരിച്ചു
പൈലറ്റും അഭിഭാഷകനുമായ സെര്‍ജിയോ റവാഗ്‌ലി (75), ഭാര്യ ആന്‍ മരിയ ഡി സ്റ്റെഫാനോ (60) എന്നിവരാണ് മരിച്ചത്. ഇവര്‍ മിലാന്‍ സ്വദേശികളാണ്.

റോം | ഇറ്റലിയില്‍ ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റും ഭാര്യയും മരിച്ചു. വടക്കന്‍ ഇറ്റലിയില്‍ ബ്രെസിയയിലെ ഹൈവേയിലാണ് സംഭവം. പൈലറ്റും അഭിഭാഷകനുമായ സെര്‍ജിയോ റവാഗ്‌ലി (75), ഭാര്യ ആന്‍ മരിയ ഡി സ്റ്റെഫാനോ (60) എന്നിവരാണ് മരിച്ചത്. ഇവര്‍ മിലാന്‍ സ്വദേശികളാണ്.
വിമാനത്തിന്റെ ഭാഗങ്ങള്‍ പതിച്ച് ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് പരുക്കേറ്റു. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
ഭാരംകുറഞ്ഞ ഫ്രെച്ച ആര്‍ജി വിമാനമാണ് അപകടത്തില്‍പ്പെട്ടത്. നിലത്തുവീണ ഉടനെ വിമാനം പൊട്ടിത്തെറിച്ചു. ഹൈവേയില്‍ അടിയന്തര ലാന്‍ഡിങിന് ശ്രമിക്കുന്നതിനിടെ വിമാനം നിലംപതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
---- facebook comment plugin here -----