Connect with us

Articles

മൺസൂണിൽ ഒഴിവാക്കാം ഈ എട്ട് വിനോദസഞ്ചാര കേന്ദ്രങ്ങൾ

മൺസൂൺ മനോഹരം ആണെങ്കിലും പലപ്പോഴും കനത്ത മഴ പെയ്യുന്നത് ദുരന്തങ്ങളും വിതച്ചേക്കാം.

Published

|

Last Updated

ന്ത്യ വൈവിധ്യമാർന്ന കാലാവസ്ഥകളുടെ നാടാണ്. മൺസൂൺ മനോഹരം ആണെങ്കിലും പലപ്പോഴും കനത്ത മഴ പെയ്യുന്നത് ദുരന്തങ്ങളും വിതച്ചേക്കാം. മഴക്കാലത്ത് നിങ്ങൾ തീർച്ചയായും ഒഴിവാക്കേണ്ട ചില ഇന്ത്യൻ വിനോദസഞ്ചാര കേന്ദ്രങ്ങൾ നോക്കാം.

മുംബൈ നഗരം

മഴക്കാലത്തെ മുംബൈ നഗരം വെള്ളക്കെട്ട് ഗതാഗതക്കുരുക്ക് പ്രാദേശിക ഗതാഗതത്തിലെ കാലതാമസം എന്നിവ ഉൾപ്പെടെ പ്രശ്നങ്ങൾക്ക് പേര് കേട്ടതാണ്. അതുകൊണ്ടുതന്നെ മഴക്കാലത്ത് മുംബൈ നഗരം സന്ദർശിക്കാതിരിക്കുന്നതാണ് നല്ലത്.

ഉത്തരാഖണ്ഡ്

മഴക്കാലത്ത് ഒരിക്കലും സന്ദർശിക്കാൻ പാടില്ലാത്ത സ്ഥലമാണ് ഉത്തരാഖണ്ഡ്. ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും ഗതാഗത തടസ്സവും ഉണ്ടാവാൻ സാധ്യതയുണ്ട്.

ആലപ്പുഴ

മൺസൂൺ കാലത്തെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഇത് ആലപ്പുഴയിലെ ഹൗസ് ബോട്ട് യാത്രകളെ തടസ്സപ്പെടുത്തുകയും മറ്റ് പ്രശ്നങ്ങളിലേക്ക് നയിക്കുകയും വെള്ളപ്പൊക്കത്തിന് കാരണമാവുകയും ചെയ്യുന്നു.

ഡാർജിലിംഗ്

തേയിലത്തോട്ടങ്ങൾക്കും വിശാലമായ കാഴ്ചകൾക്കും പ്രശസ്തമായ ഡാർജിലിങ് മഴക്കാലത്ത് വളരെ മോശം പ്രദേശമായി മാറും. കാരണം ഇവിടെ മഴക്കാലത്ത് മണ്ണിടിച്ചിലും റോഡ് തടസ്സങ്ങളും ധാരാളമായി ഉണ്ടാകാറുണ്ട്.

ഗോവ

മഴക്കാലത്ത് ഒരിക്കലും തെരഞ്ഞെടുക്കാൻ പാടില്ലാത്ത മറ്റൊരു ഡെസ്റ്റിനേഷൻ ആണ് ഗോവ. ഗോവയിൽ ശക്തമായ മഴയും കടൽക്ഷോഭവും ഉണ്ടാവാനും സാധ്യതയുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മേഘാലയയും മഴക്കാലത്ത് അത്ര സേഫ് അല്ല.

 

 

---- facebook comment plugin here -----

Latest