Connect with us

Ongoing News

ത്വാഇഫിലെ മലഞ്ചെരുവിൽ കുടുങ്ങിയ നാല് പേരെ രക്ഷപ്പെടുത്തി

പർവത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് കുടുങ്ങിയത്

Published

|

Last Updated

മദീന | ത്വാഇഫിലെ അൽ ഹാദയിലെ മലഞ്ചെരുവിൽ കുടുങ്ങിയ  നാല് പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. പർവത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് സംഘം മലഞ്ചെരുവിൽ അകപ്പെട്ടത്. ഉടൻ തന്നെ ത്വാഇഫ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് സംഘം അതീവ സാഹസികമായാണ് പരുക്കുകളൊന്നുമില്ലാതെ  സുരക്ഷിതമായി രക്ഷപ്പെടുത്തിയത്.

സാഹസിക യാത്രകൾ ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും അപകടസാധ്യതകൾ ഒഴിവാക്കാൻ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.