Connect with us

National

സ്‌കൂളുകളിലെ സുരക്ഷ പരിശോധിക്കാന്‍ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിര്‍ദേശം

വിദ്യാര്‍ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അടിയന്തര നടപടികള്‍ സ്വീകരിക്കണം

Published

|

Last Updated

ന്യൂഡല്‍ഹി | സ്‌കൂളുകളിലെ കുട്ടികളുടെ സുരക്ഷാ സംവിധാനങ്ങളും സൗകര്യങ്ങളും പരിശോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കി. കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്‌കൂളുകളോട് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ജലവാര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിന്റെ കെട്ടിടം തകര്‍ന്നുവീണ് ഏഴ് കുട്ടികള്‍ മരിക്കുകയും 28 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് സുരക്ഷാ നിര്‍ദേശം നല്‍കിയത്.

വിദ്യാര്‍ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അടിയന്തര നടപടികള്‍ സ്വീകരിക്കണം. ദേശീയ സുരക്ഷാ നിയമം അനുസരിച്ച് സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അടിയന്തരഘട്ടത്തിലുള്ള പരിശീലനവും കൗണ്‍സിലിംഗിലൂടെ മാനസിക സാമൂഹിക പിന്തുണ നല്‍കുന്നതിനുള്ള സംവിധാനവും ഒരുക്കണമെന്നാണ് നിര്‍ദേശം.