Connect with us

Kerala

ട്രെയിനില്‍ നിയമ വിദ്യാര്‍ഥിനിയെ കടന്നുപിടിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍, കേസെടുത്തു

ഇയാള്‍ ഹൈക്കോടതിയിലെ പ്ലംബിംഗ് ജീവനക്കാരനാണെന്നാണ് ലഭിക്കുന്ന വിവരം.

Published

|

Last Updated

തിരുവനന്തപുരം| ട്രെയിനില്‍ നിയമ വിദ്യാര്‍ഥിനിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഇന്നലെ രാത്രി വേണാട് എക്‌സ്പ്രസില്‍വച്ചാണ് വട്ടിയൂര്‍ക്കാവ് സ്വദേശി സതീഷ്, തിരുവനന്തപുരം സ്വദേശിനിയായ തൃശൂര്‍ ലോ കോളജ് വിദ്യാര്‍ഥിനിക്ക് നേരെ അതിക്രമം കാണിച്ചത്. വര്‍ക്കലയില്‍ വച്ചാണ് വിദ്യാര്‍ഥിനിയെ പ്രതി കടന്നുപിടിക്കാന്‍ ശ്രമിച്ചത്. ഉടന്‍ യുവതി പ്രതി അപമര്യാദയായി പെരുമാറിയെന്ന് റെയില്‍വേ പോലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് റെയില്‍വേ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

ശേഷം വിദ്യാര്‍ത്ഥിനി പിതാവിനൊപ്പം സ്റ്റേഷനില്‍ നേരിട്ട് ഹാജരായി പരാതി നല്‍കിയതോടെ തമ്പാനൂര്‍ സ്റ്റേഷനില്‍ വച്ച് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. ഇയാള്‍ ഹൈക്കോടതിയിലെ പ്ലംബിംഗ് ജീവനക്കാരനാണെന്നാണ് ലഭിക്കുന്ന വിവരം.

 

 

Latest