Kerala
തൃശൂരില്‍ സര്‍ക്കാര്‍ യുപി സ്‌കൂളിലെ ഹാളിന്റെ സീലിങ് തകര്‍ന്നു വീണു; അവധി ആയതിനാല്‍ ദുരന്തം ഒഴിവായി
കുട്ടികള്‍ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിന്റെ സീലിങ് ആണ് തകര്‍ന്നത്.

തൃശൂര്‍| തൃശൂരില്‍ സര്‍ക്കാര്‍ യുപി സ്‌കൂളിലെ ഹാളിന്റെ സീലിങ് തകര്‍ന്നു വീണു. കോടാലി സര്‍ക്കാര്‍ യുപി സ്‌കൂളിലാണ് സീലിങ് തകര്‍ന്നു വീണത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. കുട്ടികള്‍ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിന്റെ സീലിങ് ആണ് തകര്‍ന്നത്. ഇന്ന് സ്‌കൂള്‍ അവധി ആയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഷീറ്റിനടിയിലെ ജീപ്‌സം ബോര്‍ഡാണ് തകര്‍ന്നു വീണത്. 2023ലാണ് സീലിങ് ചെയ്തത്.
---- facebook comment plugin here -----