Health
ചർമ്മപ്രശ്നങ്ങൾ; ഈ ഭക്ഷണങ്ങൾ ഒഴിവാക്കി നോക്കൂ
ഉയർന്ന പഞ്ചസാര അടങ്ങിയ മിഠായികൾ, കേക്കുകൾ പോലെയുള്ള ഭക്ഷണങ്ങൾ ശരീരത്തിൽ ഇൻസുലിന്റെ അളവ് വർദ്ധിപ്പിക്കുകയും എണ്ണ ഉൽപാദനം വർദ്ധിപ്പിക്കുകയും ചെയ്യും.

നിങ്ങൾ കഴിക്കുന്ന ഭക്ഷണമാണ് പലപ്പോഴും നിങ്ങളുടെ ചർമ്മത്തിൽ പ്രതിഫലിക്കുന്നത്. ചില ഭക്ഷണങ്ങൾ മുഖക്കുരു, നിറം മങ്ങൽ, വീക്കം എന്നിവയ്ക്ക് കാരണമാകും.ഈ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിലൂടെ നിങ്ങളുടെ ചർമ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ കഴിയും. ഏതൊക്കെയാണ് ആ ഭക്ഷണങ്ങൾ എന്ന് നോക്കാം.
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ
ഉയർന്ന പഞ്ചസാര അടങ്ങിയ മിഠായികൾ, കേക്കുകൾ പോലെയുള്ള ഭക്ഷണങ്ങൾ ശരീരത്തിൽ ഇൻസുലിന്റെ അളവ് വർദ്ധിപ്പിക്കുകയും എണ്ണ ഉൽപാദനം വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് ചർമ്മത്തെ ദോഷകരമായി ബാധിക്കും.
പാൽ ഉൽപ്പന്നങ്ങൾ
പാലും ചീസും ചിലരിൽ മുഖക്കുരുവിന് കാരണമായേക്കാം. അതുകൊണ്ടുതന്നെ നിങ്ങളുടെ ചർമ്മത്തിന്റെ രീതി അറിഞ്ഞുകൊണ്ട് പാലുൽപന്നങ്ങൾ കഴിക്കാൻ ശ്രമിക്കണം.
വറുത്ത ഭക്ഷണങ്ങൾ
എണ്ണമയമുള്ള ഭക്ഷണങ്ങൾ സുഷിരങ്ങൾ അടയ്ക്കുകയും വീക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പകരം ബേക്ക് ചെയ്തതോ എയർ ഫ്രൈ ചെയ്തതോ ആയ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കാവുന്നതാണ്.
വൈറ്റ് ബ്രെഡ്
സാച്ചുറേറ്റഡ് കാർബോഹൈഡ്രേറ്റുകളിൽ ഉയർന്ന ഗ്ലൈസിനിക് സൂചികയുണ്ട് ഇത് ചർമ്മത്തെ ബാധിക്കും.
അമിത ഉപ്പ്
ഉപ്പു ധാരാളമാകുന്നത് ശരീരത്തിൽ വെള്ളം കെട്ടിനിൽക്കുന്നതിനും വീക്കം വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. അങ്ങനെ ഏത് ചർമത്തിന്റെ ആരോഗ്യത്തെയും ബാധിക്കുന്നു. കൂടാതെ സംസ്കരിച്ച മാംസം, മദ്യം എന്നിവയെല്ലാം നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഭക്ഷണങ്ങളാണ്.