Kerala
തങ്ങളുടെ കൈകള്‍ ശുദ്ധം, തന്ത്രിക്ക് വീഴ്ച സംഭവിച്ചിരിക്കാം; ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ എല്ലാ വിവരങ്ങളും പുറത്തുവരും:ടി പി രാമകൃഷ്ണന്‍
തന്ത്രിയെ ദൈവതുല്യനെന്ന് പത്മകുമാര്‍ വിളിച്ചെങ്കില്‍ അതേക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും ടി പി രാമകൃഷ്ണന്‍
തിരുവനന്തപുരം | സമയമെടുത്തായാലും ശബരിമല സ്വര്‍ണക്കൊള്ളയിലെ എല്ലാ വിവരങ്ങളും പുറത്തുവരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. തന്ത്രിയുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതിനാലാകാം അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
കളവ് പറയാന്‍ എളുപ്പമാണ്. പക്ഷെ സത്യം ചെയ്ത് കാണിച്ച് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ അല്‍പം കാലതാമസമുണ്ടാകും.ആരെയും രക്ഷിക്കാന്‍ സര്‍ക്കാരോ പാര്‍ട്ടിയോ ഉദ്ദേശിക്കുന്നില്ല. തങ്ങളുടെ കൈകള്‍ ശുദ്ധമാണ്. തന്ത്രിയെ ദൈവതുല്യനെന്ന് പത്മകുമാര്‍ വിളിച്ചെങ്കില്‍ അതേക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും ടി പി രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു
കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയുടെ അടുത്ത് എങ്ങനെ എത്തി എന്നതിനെ കുറിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കണമെന്നും ടി പി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു




