Kerala
വിദ്യാര്‍ഥിനികളോട് മോശം പെരുമാറ്റം; തുമ്പ സെന്റ് സേവിയേഴ്‌സ് കോളജില്‍ അധ്യാപകനെതിരെ പ്രതിഷേധം,സംഘര്‍ഷാവസ്ഥ
പട്ടം സെന്റ് മേരീസില്‍ വച്ച് നടന്ന ഏഴു ദിവസത്തെ എന്‍ എസ് എസ് ക്യാമ്പിനിടെയാണ് അധ്യാപകന്‍ വിദ്യാര്‍ഥിനികളെ അപമാനിച്ചത്.
തിരുവനന്തപുരം | അധ്യാപകനെതിരെ തുമ്പ സെന്റ് സേവിയേഴ്‌സ് കോളജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. പെണ്‍കുട്ടികളോട് മോശമായി സംസാരിച്ച അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ സംയുക്തമായി കോളജില്‍ പ്രതിഷേധിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി.
പട്ടം സെന്റ് മേരീസില്‍ വച്ച് നടന്ന ഏഴു ദിവസത്തെ എന്‍ എസ് എസ് ക്യാമ്പിനിടെയാണ് അധ്യാപകന്‍ വിദ്യാര്‍ഥിനികളെ അപമാനിച്ചത്. ക്യാമ്പിന്റെ ഭാഗമായി നടന്ന ചില മത്സരങ്ങളില്‍ ചില വിദ്യാര്‍ഥിനികള്‍ക്ക് പങ്കെടുക്കാന്‍ കഴിയാതെ വന്നപ്പോഴാണ് അധ്യാപകന്‍ അശ്ലീല പരാമര്‍ശം നടത്തിയത്.
---- facebook comment plugin here -----




