Connect with us

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള ഇരുവരും ചേര്‍ന്നുള്ള കൂട്ടുകച്ചവടം; തന്ത്രിക്കും മന്ത്രിക്കും പങ്കുണ്ടെന്ന് കെപിസിസി പ്രസിഡന്റ്

തന്ത്രിയെ മന്ത്രിയായിരുന്നു നിയന്ത്രിക്കേണ്ടിയിരുന്നത്

Published

|

Last Updated

കണ്ണൂര്‍ |  ശബരിമല സ്വര്‍ണക്കൊള്ളയില്‍ രാഷ്ട്രീയ നേതൃത്വത്തിനും ഉത്തരവാദിത്വമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കൊള്ളയില്‍ തന്ത്രിക്കും മന്ത്രിക്കും പങ്കുണ്ട്. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകച്ചവടമാണ് ശബരിമലയില്‍ നടന്നതെന്നും സണ്ണി ജോസഫ് ആരോപിച്ചു. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിലായതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റിയതും സംരക്ഷിച്ചതും ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാം. രാഷ്ട്രീയ നേതൃത്വത്തിനും ഉത്തരവാദിത്വമുണ്ട്. തന്ത്രിയേക്കാള്‍ മുകളിലാണ് ദേവസ്വം ബോര്‍ഡ്. തന്ത്രിയെ മന്ത്രിയായിരുന്നു നിയന്ത്രിക്കേണ്ടിയിരുന്നത്.മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിട്ട് എന്തായി. അതിന്റെ ഫലമെന്തെന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്കും വിശ്വാസികള്‍ക്കും അവകാശമുണ്ട്. തനിക്ക് പറയാനുള്ളത് എസ്‌ഐടി കേട്ടുവെന്നാണ് കടകംപള്ളി പറഞ്ഞത്.

അദ്ദേഹത്തിന്റെ അഭിമുഖം രേഖപ്പെടുത്താനാണോ അന്വേഷണ സംഘം എത്തിയത്. കേസില്‍ ഉന്നതരെ പിടികൂടേണ്ടതുണ്ടെന്ന് ഹൈക്കോടതി ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്.ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം നടത്തുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

 

Latest