Pathanamthitta
മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
മരം മുറിക്കാന്‍ കയറിയ ആള്‍ ഉയരമേറിയ പ്ലാവില്‍ കുടുങ്ങി പോവുകയായിരുന്നു.
അടൂര്‍ | ആനന്ദപ്പള്ളിയില്‍ മുറിക്കാന്‍ കയറിയ മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വൈകിട്ട് ആറരയോടെയാണ് സംഭവം. മരം മുറിക്കാന്‍ കയറിയ ആള്‍ ഉയരമേറിയ പ്ലാവില്‍ കുടുങ്ങി പോവുകയായിരുന്നു.
ഇയാള്‍ക്ക് ഇറങ്ങാന്‍ കഴിയാതെ വന്നതോടെ പത്തനംതിട്ട, അടൂര്‍ സ്റ്റേഷനുകളില്‍ നിന്നും അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകള്‍ എത്തിയാണ് ഇയാളെ താഴെ ഇറക്കിയത്. മുകളില്‍ കയറിയ ഫയര്‍ ഫോഴ്സ് ജീവനക്കാര്‍ നെറ്റിലാക്കിയാണ് ഇയാളെ താഴേക്ക് കൊണ്ടു വന്നത്. രാത്രി എട്ടു മണിയോടെ താഴെ എത്തിച്ച തൊഴിലാളിയെ അടൂര്‍ ജനറല്‍ ആശുപത്രിയിലക്ക് കൊണ്ടുപോയി.
---- facebook comment plugin here -----





