Connect with us

Kerala

സാമ്പത്തിക കുറ്റകൃത്യങ്ങള്‍; അന്വേഷണത്തിന് പോലീസില്‍ പ്രത്യേക വിഭാഗം രൂപവത്കരിക്കും

Published

|

Last Updated

തിരുവനന്തപുരം | കേരളാ പോലീസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക വിഭാഗം രൂപവത്കരിക്കും. മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. ക്രൈം ബ്രാഞ്ചിന്റെ കീഴില്‍ രൂപവത്കരിക്കുന്ന ഈ വിഭാഗത്തിന് 233 തസ്തികകള്‍ സൃഷ്ടിക്കും. 226 എക്‌സിക്യൂട്ടീവ് തസ്തികകളും ഏഴ് മിനിസ്റ്റീരിയല്‍ തസ്തികകളുമാണ് ഉണ്ടാവുക. ഒരു ഐ ജി, നാല് എസ് പി, 11 ഡി വൈ എസ് പി, 19 ഇന്‍സ്‌പെക്ടര്‍മാര്‍, 29 എസ് ഐമാര്‍, 73 വീതം എസ് സി പി ഒ, സി പി ഒ, 16 ഡ്രൈവര്‍മാര്‍ എന്നിങ്ങനെയാണ് എക്‌സിക്യൂട്ടീവ് തസ്തികകള്‍.

ചതി, സാമ്പത്തിക തട്ടിപ്പുകള്‍, പണമിടപാടുകള്‍, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിങ്ങനെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഈ വിഭാഗത്തിനായിരിക്കും അന്വേഷണച്ചുമതല.

Latest