Connect with us

International

പരിശീലന മത്സരത്തിന് മുമ്പ് ബ്രസീല്‍ ടീമില്‍ തമ്മിലടി

വിനിഷ്യസും റിച്ചാര്‍ലിസണും ഗ്രൗണ്ടില്‍ ഏറ്റുമുട്ടി

Published

|

Last Updated

ടോക്യോ | ജപ്പാനെതിരായ പരിശീലന മത്സരത്തിന് ഇന്നിറങ്ങാനിരിക്കെ ബ്രസീല്‍ ഫുട്‌ബോള്‍ ടീമിലെ താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സൂപ്പര്‍ താരം വിനിഷ്യസും മുന്നേറ്റതാരം റിച്ചാര്‍ലിസണും തമ്മിലാണ് ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയത്. ജേഴ്‌സില്‍ പിടിച്ചുവിച്ച് പരസ്പരം കൊമ്പുകോര്‍ത്ത ഇരുവരേയും സീനിയര്‍ താരങ്ങളായ നെയ്മറും ഡാനി ആല്‍വസും പിടിച്ചുമാറ്റുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരടക്കം നോക്കിനില്‍ക്കെ പരിധി വിട്ടു പെരുമാറാന്‍ ഇരുതാരങ്ങളെയും പ്രേരിപ്പിച്ചത് എന്താണെന്നു വ്യക്തമല്ല.

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മാഡ്രിഡിനായി വിജയഗോള്‍ നേടിയ വിനിഷ്യസ്, ബ്രസീല്‍ ദേശീയ ടീം ക്യാമ്പിലെത്തിയപ്പോള്‍ ആദ്യം ആലിംഗനം ചെയ്ത് സ്വീകരിച്ചത് റിച്ചാര്‍ലിസനായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനു വേണ്ടി കളിക്കുന്ന റിച്ചാര്‍ലിസന്‍, ചാമ്പ്യന്‍സ് ലീഗ് നേട്ടത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ വിനിഷ്യസിനെ അഭിനന്ദിക്കുകയും ഫൈനല്‍ തോറ്റ ലിവര്‍പൂളിനെ ട്രോളുകളും ചെയ്തിരുന്നു.

 

 

 

 

---- facebook comment plugin here -----

Latest