Connect with us

National

ഒഡീഷയില്‍ പതിനഞ്ചുകാരിയെ തീക്കൊളുത്തി കൊലപ്പെടുത്തി; പ്രതികള്‍ക്കായി തിരച്ചില്‍

മരണം ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെ. മൂന്ന് യുവാക്കള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ തീക്കൊളുത്തിയത്.

Published

|

Last Updated

ഭുവനേശ്വര്‍ | ഒഡീഷയിലെ പുരിയില്‍ അക്രമികള്‍ തീക്കൊളുത്തിയ പതിനഞ്ചുകാരി മരിച്ചു. ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. മൂന്ന് യുവാക്കള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ തീക്കൊളുത്തിയത്. 70 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ മാസം 19നായിരുന്നു സംഭവം. പെണ്‍കുട്ടി സുഹൃത്തിന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണം നേരിട്ടത്. വിജനമായ പ്രദേശത്ത് കാത്തുനിന്ന സംഘം പെണ്‍കുട്ടിയെ തടഞ്ഞുവെക്കുകയും തീ കൊളുത്തുകയായിരുന്നുവെന്നുമാണ് വിവരം. കൃത്യത്തിനു ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ആക്രമണത്തിനു പിന്നിലെ പ്രകോപനം വ്യക്തമല്ല.

സമീപവാസികള്‍ എത്തിയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കൊലപാതക സംഘത്തിനായി തിരച്ചില്‍ നടന്നുവരികയാണ്.

Latest