Connect with us

From the print

വീണു; ഇന്റർകോണ്ടിനെന്റൽ കപ്പ് സിറിയക്ക്, ഇന്ത്യയെ 3-0ന് തോൽപ്പിച്ചു

ഏഴാം മിനുട്ടില്‍ മഹ്മൂദ് അല്‍ അസ്വാദിലൂടെ മുന്നിലെത്തിയ സിറിയക്ക് വേണ്ടി 76ാം മിനുട്ടില്‍ ദലേഹോ ഇറാന്‍ദസ്റ്റും ഇന്‍ജുറി ടൈമിന്റെ ആറാം മിനുട്ടില്‍ പാബ്ലോ സബാഗും ലക്ഷ്യം കണ്ടു.

Published

|

Last Updated

ഹൈദരാബാദ് | പുതിയ പരിശീലകനെത്തിയിട്ടും വിജയം നേടാനാകാതെ ടീം ഇന്ത്യ. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യ സിറിയയോട് മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ സിറിയ കിരീടമുയര്‍ത്തി. ആദ്യ മത്സരത്തില്‍ മൗറീഷ്യസിനോട് ഗോള്‍രഹിത സമനില വഴങ്ങിയ ഇന്ത്യക്ക് വിജയം അനിവാര്യമായിരുന്നുവെങ്കിലും സിറിയന്‍ കുതിപ്പിനെ തടഞ്ഞുനിര്‍ത്താനായില്ല. അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ കഴിയാഞ്ഞതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

ഏഴാം മിനുട്ടില്‍ മഹ്മൂദ് അല്‍ അസ്വാദിലൂടെ മുന്നിലെത്തിയ സിറിയക്ക് വേണ്ടി 76ാം മിനുട്ടില്‍ ദലേഹോ ഇറാന്‍ദസ്റ്റും ഇന്‍ജുറി ടൈമിന്റെ ആറാം മിനുട്ടില്‍ പാബ്ലോ സബാഗും ലക്ഷ്യം കണ്ടു.

മത്സരത്തില്‍ 52 ശതമാനം പന്താധിപത്യം നേടിയ ഇന്ത്യ 18 ഷോട്ടുകളുതിര്‍ത്തു. അവയില്‍ അഞ്ചെണ്ണം ഗോള്‍വലക്ക് നേരെയായിരുന്നുവെങ്കിലും സിറിയന്‍ ഗോള്‍ കീപ്പറെ കീഴടക്കായില്ല. മൗറീഷ്യസിന് പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ അവസാനിപ്പിച്ചത്.

 

Latest