Connect with us

National

'കര്‍ഷകരുടെ ആത്മഹത്യ പുതിയതല്ല': മഹാരാഷ്ട്ര കൃഷി മന്ത്രി

ഇതേക്കുറിച്ച് പഠിക്കാന്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

ഔറംഗബാദ്| കര്‍ഷക ആത്മഹത്യകള്‍ പുതിയ വിഷയമല്ലെന്നും വര്‍ഷങ്ങളായി ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും മഹാരാഷ്ട്ര കൃഷി മന്ത്രി അബ്ദുള്‍ സത്താര്‍. അടുത്തിടെ ഔറംഗബാദ് ജില്ലയിലെ മണ്ഡലമായ സില്ലോഡില്‍ കര്‍ഷകര്‍ നടത്തിയ ആത്മഹത്യകളെ കുറിച്ച് അഭിപ്രായം തേടിയ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കര്‍ഷക ആത്മഹത്യ പുതിയ കാര്യമല്ല. വര്‍ഷങ്ങളായി ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ എവിടെയും കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും ശിവസേനാ വിഭാഗത്തിലെ അംഗമായ സത്താര്‍ പറഞ്ഞു.

മാര്‍ച്ച് 3 മുതല്‍ 12 വരെ സില്‍ഡില്‍ രണ്ട് കര്‍ഷകരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ടാകും. എന്നാല്‍ ഇതേ കാലയളവില്‍ മറാത്ത്വാഡ മേഖലയിലെ ഔറംഗബാദ് ജില്ലയില്‍ കുറഞ്ഞത് ആറ് കര്‍ഷകരെങ്കിലും കടബാധ്യത മൂലം ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ച് പഠിക്കാന്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Latest