Kerala
കാസര്‍കോട് പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു
ഇന്ന്ഉച്ചയ്ക്ക് രണ്ടോടെയാണ് കുഞ്ഞിരാമനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടത്.
കാസര്‍കോട് | കാഞ്ഞങ്ങാട് പൊട്ടി വീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. ചെമ്മട്ടംവയല്‍ സ്വദേശി കുഞ്ഞിരാമന്‍ (65) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് കുഞ്ഞിരാമനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടത്.
രാവിലെ പത്തോടെ വയലില്‍ അടക്ക പറിക്കാന്‍ പോയതായിരുന്നു .ഉച്ചയോടെ നാട്ടുകാരാണ് വയലില്‍ വീണു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. കുഞ്ഞിരാമന്റെ കയ്യില്‍ വൈദ്യുത കമ്പി പിണഞ്ഞു കിടക്കുന്നുണ്ടായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു
---- facebook comment plugin here -----





