Connect with us

Kerala

മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ കള്ള പ്രചാരണം: എം വി ഗോവിന്ദന്‍

സഹകരണ മേഖലയിലെ ഇ ഡി പരിശോധനയും ഇതിന്റെ ഭാഗമാണ്. സഹകരണ മേഖലയെ തകര്‍ക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.

Published

|

Last Updated

തിരുവന്തപുരം | സംസ്ഥാന സര്‍ക്കാറിനെതിരെ കള്ള പ്രചാരവേല നടക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ ഗോവിന്ദന്‍ പറഞ്ഞു.

സഹകരണ മേഖലയിലെ ഇ ഡി പരിശോധനയും ഇതിന്റെ ഭാഗമാണ്. സഹകരണ മേഖലയെ തകര്‍ക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.

കരുവന്നൂര്‍ സഹകരണ ബേങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി എ സി മൊയ്തീന്റെ പേര് പറയാന്‍ കൗണ്‍സിലറെ മര്‍ദിക്കുന്നു. വടക്കാഞ്ചേരിയിലെ സി പി എം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷന്റെ മകളുടെ നിശ്ചയം പോലും നടക്കില്ലെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും ഗോവിന്ദന്‍ ആരോപിച്ചു.

 

Latest