fact check
FACT CHECK: ഹല്‍ദിറാമിന്റെ ഉടമകള്‍ മുസ്ലിംകളോ?
ഇതോടെയാണ് ഹൽദിറാം ഹിന്ദുത്വവാദികളുടെ കണ്ണിലെ കരടായത്.

മിക്ചര്‍ പോലുള്ള ചെറുപലഹാരങ്ങള്‍ നിര്‍മിക്കുന്ന മധ്യേന്ത്യയിലും ഉത്തരേന്ത്യയിലുമെല്ലാം പ്രശസ്തമായ ഹല്‍ദിറാം കമ്പനി മുസ്ലിംകളുടെ ഉടമസ്ഥതയിലാണെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളിലുണ്ട്. ഹിന്ദുത്വ പ്രചാരണ ചാനലായ സുദര്‍ശന്‍ ടി വി റിപ്പോര്‍ട്ടറോട് ഹല്‍ദിറാം ഷോപ്പിലെ ജീവനക്കാരി നല്‍കിയ മറുപടി വൈറലായ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ പ്രചാരണം. ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാം:
പ്രചാരണം : നിലവില്‍ ഹരല്‍ദിറാം മുസ്ലിംകളുടെ കൈകളിലാണ്. ഹല്‍ദിറാമിന്റെ സ്ഥാപകന്റെ മകനായ ഘാസി ലാലാണ് ഫാക്ടറി വികസിപ്പിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ മക്കളായ നരേഷ് ഖന്ദേല്‍വാലും യോഗേഷും ചേര്‍ന്ന് ഫാക്ടറി മുസ്ലിംകള്‍ക്ക് വിറ്റിരിക്കുന്നു. ബ്രാന്‍ഡ് പ്രശസ്തമായതിനാല്‍ അവര്‍ ഹല്‍ദിറാം എന്ന പേരില്‍ തന്നെ ബിസിനസ് മുന്നോട്ടുകൊണ്ടുപോകുകയാണ്. പരിശുദ്ധി നഷ്ടപ്പെട്ടതിനാല്‍ ഹല്‍ദിറാം ഉത്പന്നങ്ങള്‍ കഴിക്കരുത് (സാമൂഹിക മാധ്യമ പ്രചാരണത്തില്‍ നിന്ന്).
വസ്തുത : ഗംഗാ ബിഷന്‍ അഗര്‍വാള്‍ എന്നയാള്‍ രാജസ്ഥാനിലെ ബീകാനീറില്‍ സ്ഥാപിച്ചതാണ് ഹല്‍ദിറാം. അദ്ദേഹമാണ് കൊല്‍ക്കത്തയിലേക്ക് ബിസിനസ് വ്യാപിപ്പിച്ചത്. സാമൂഹിക മാധ്യമ പ്രചാരണത്തിന് വിരുദ്ധമെന്ന് പറയട്ടെ, അദ്ദേഹത്തിന്റെ മക്കളുടെ കാലത്ത് ബിസിനസ് വേണ്ടവിധം വ്യാപിക്കപ്പെട്ടിരുന്നില്ല. ഹല്‍ദിറാമിന്റെ രണ്ടാമത്ത തലമുറയാണ് നാഗ്പൂരിലേക്കും ഡല്‍ഹിയിലേക്കും ഹല്‍ദിറാം ഉത്പന്നങ്ങള്‍ വ്യാപിപ്പിച്ചത്. നിലവില്‍ ശിവ് കിഷന്‍ അഗര്‍വാള്‍ നാഗ്പൂരിലെയും മനോഹര്‍ലാല്‍ മധുസൂദന്‍ ഡല്‍ഹിയിലെയും ഫാക്ടറി നോക്കിനടത്തുന്നു. കൊല്‍ക്കത്തയില്‍ പ്രഭുജി എന്ന ബ്രാന്‍ഡിലാണ് ഹല്‍ദിറാം ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. ഈ കമ്പനികളുടെ ഡയറക്ടര്‍മാരില്‍ ആരും മുസ്ലിംകളില്ല. ഹൽദിറാം ഉത്പന്നത്തിൻ്റെ പാക്കറ്റിൽ ഹലാൽ എന്ന സ്റ്റിക്കർ കണ്ടതോടെയാണ് സുദർശൻ റിപ്പോർട്ടർ ഇക്കാര്യം ലൈവായി ഷോപ്പിലെ ജീവനക്കാരിയോട് ചോദിച്ചത്. നിങ്ങൾക്ക് വേണമെങ്കിൽ വാങ്ങിക്കോളൂ എന്നായിരുന്നു ജീവനക്കാരിയുടെ മറുപടി. ഇതോടെയാണ് ഹൽദിറാം ഹിന്ദുത്വവാദികളുടെ കണ്ണിലെ കരടായത്.